ക്രിസ്ത്യാനികളുടെ പേരിൽ ബിജെപി മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി

ക്രിസ്ത്യാനികളുടെ പേരിൽ കേന്ദ്രം മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഗ്രഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്നില്ലേയെന്നും ജബൽ പൂർ വിഷയം ഉയർത്തി ബ്രിട്ടാസ് ചോദിച്ചു. രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ പ്രതികരണം. ബിജെപി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ട്. തൃശൂരുകാർക്ക് ഒരു തെറ്റു പറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബിജെപിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
FSZDFSDDFS