വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കും; എം കെ സ്റ്റാലിൻ

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാത്രി 2 മണിക്ക് ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിൻ കടന്നാക്രമിച്ചു. ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഹനിക്കാൻ പാടില്ലെന്നും ബില്ലിനെതിരെ തമിഴ്നാട് ഒന്നിച്ചു പോരാടുമെന്നും സ്റ്റാലിൻ പഞ്ഞു. കറുത്ത ബാഡ്ജ് അണിഞ്ഞാണ് മുഖ്യമന്ത്രിയും ഡി എം കെ അംഗങ്ങളും ഇന്ന് നിയമസഭയിൽ എത്തിയത്. നേരത്തെ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
DASDDADVA