സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ്; മധുരയിൽ ചെങ്കൊടി ഉയർന്നു

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ പതാക ഉയർന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പൊളിറ്റ് ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം സമ്മേളന നഗരിയിൽ എത്തി. ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ വിവിധ ഇടതുപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ, ജനാധിപര്യ ശക്തികളുമായും കൈകോർക്കാൻ പിഐ എം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ പാർടി കോൺഗ്രസിനു ശേഷം രക്തസാക്ഷികളായ 22 പാർടി പ്രവർത്തകർക്കും ഉദ്ഘാടന സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു.
അതേസമയം, പാർട്ടിയെ നയിക്കാൻ ഇനിയാര് എന്നതാണ് പ്രധാന ചർച്ചയാകുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നതും നിർണ്ണായകമാണ്.
പാർട്ടി സെക്രട്ടറി ആരാണെന്ന് 6-ന് മാത്രമേ അറിയൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പ്രായപരിധി ഇളവ് പാർട്ടി തീരുമാനിക്കുമെന്നും പ്രകാശ് കാരാട്ടിനും ബൃന്ദ കാരാട്ടിനും പ്രായപരിധിയിൽ ഇളവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
asadsaa