ഗുജറാത്തിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു


ഗുജറാത്തിലെ ഡീസയില്‍ പടക്കനിര്‍മാണശാലയിലും ഗോഡൗണിലുമായുള്ള സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. സ്ഫോടനത്തില്‍ കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തട‌സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടമുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

article-image

dszcxcxxbc

You might also like

Most Viewed