മോദി ഡിഎംകെയുടെ സീക്രട്ട് ഓണർ: ഡിഎംകെയെ പരിഹസിച്ച് വിജയ്

ഡിഎംകെയെ പരിഹസിച്ച് നടനും ടിവികെ പ്രസിഡന്റുമായ വിജയ്. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം നന്നായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും?. ആദ്യ സമ്മേളനം മുതൽ ഡിഎംകെ വേട്ടയാടുന്നുവെന്നും വിജയ് വ്യക്തമാക്കി.
ബിജെപിയെ പോലെ തന്നെ ഡിഎംകെയും ഫാസിസം കാട്ടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മോദിയുടെയും സ്റ്റാലിന്റെയും പേരെടുത്തായിരുന്നു വിമർശനം. പ്രവർത്തകരെ ദ്രോഹിക്കാൻ ഡിഎംകെയ്ക്ക് എന്ത് ആവകാശമെന്നും വിജയ് ചോദിച്ചു. നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാൽ ടിവികെ കൊടുങ്കാറ്റ് ആയി മാറും. പേരെടുത്ത് വിമർശിക്കുന്നതിൽ പേടിയില്ലെന്ന് വിജയ് പറഞ്ഞു. ഡിഎംകെ വോട്ടിന് വേണ്ടി കോൺഗ്രസിന് ഒപ്പം ചേരുന്നു. അഴിമതി നടത്താൻ ബിജെപിക്ക് ഒപ്പം കൂടുന്നുവെന്നും മോദി ഡിഎംകെയുടെ secret owner എന്നും വിജയ് വ്യക്തമാക്കി. ഇവിടെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ തമ്മിലാണ് മത്സരമെന്നും വിജയ് വ്യക്തമാക്കി.
അതേസമയം വഖ്ഫ് ഗേദഗതിക്കെതിരെ ടിവികെ വീണ്ടും രംഗത്തെത്തിയിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു.
FDSDFSA