സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന പരാതി; കേജരിവാളിനെതിരേ കേസെടുത്തു

അരവിന്ദ് കേജരിവാളിനെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്. സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്. കേജരിവാളിന് പുറമേ മുന്‍ പാട്യാല എംഎല്‍എ ഗുലാബ് സിംഗ്, ദ്വാരകയിലെ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ദിദിക ശര്‍മ എന്നിവര്‍ക്കെതിരെയും കേസെടുത്തു. കേജരിവാളിന്‍റെയും മറ്റ് എഎപി നേതാക്കളുടെയും ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിക്കാന്‍ പൊതുപണം വിനിയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. 2019ല്‍ ലഭിച്ച പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച ഡല്‍ഹി കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
dsdfszsadfsa