ഉത്തർപ്രദേശിൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 3 തൊഴിലാളികൾ മരിച്ചു


ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സ്ഫോടനത്തിന് ശേഷം പൊട്ടിത്തെറിച്ച ബോയിലറിന്റെ ഒരു വീഡിയോ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.

article-image

fgsgsadefsafsaswf

You might also like

Most Viewed