ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു

ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. തോഡര്‍ ഗോത്രത്തില്‍പ്പെട്ട കേന്തര്‍കുട്ടന്‍(41) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീലഗിരി ഫോറസ്റ്റ് ഡിവിഷനിലെ ഗവര്‍ണര്‍ഷോലയിലാണ് സംഭവം. കാണാതായ പോത്തിനെ അന്വേഷിച്ച് ബുധനാഴ്ച വൈകുന്നേരം വനമേഖലയിലേക്ക് പോയതാണ് കേന്തര്‍കുട്ടന്‍. രാവിലെയും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിടെയാണ് മൃതദേഹം കണ്ടെത്തിയത്.
AEFGDFDFHHDHDF