മര്യാദയോടെയല്ല രാഹുല്‍ ലോക്‌സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍; പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍


ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ ഓം ബില്‍ള. രാഹുല്‍ മര്യാദയോടെയല്ല സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. നേരത്തെയും അച്ഛനമ്മമാരും സഹോദരങ്ങളുമൊക്കെ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളത്. പ്രതിപക്ഷത്തുള്ള മറ്റ് അംഗങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ രാഹുല്‍ ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ സഭ പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു സ്പീക്കറുടെ അപ്രതീക്ഷിതമായ പ്രതികരണം. എന്നാല്‍ ഏത് സാഹചര്യത്തിലാണ് വിമര്‍ശനമുന്നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കിയില്ല. രാഹുലിനെ ശകാരിച്ചതില്‍ പ്രതിഷേധിച്ച് 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ടു. രാഹുലിന് വിശദീകരണത്തിന് സ്പീക്കര്‍ സമയം അനുവദിച്ചില്ലെന്നും എംപിമാര്‍ അറിയിച്ചു. എന്നാല്‍ തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു എംപിമാരോടുള്ള് സ്പീക്കറുടെ മറുപടി.

പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദിവസങ്ങളായി അനുമതി നല്‍കുന്നില്ലെന്നും ആരോപണം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭാചട്ടമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഞാന്‍ സ്പീക്കറോട് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം അതിന് അനുവദിച്ചില്ല. എന്നെ കുറിച്ച് അടിസ്ഥാനരഹിതമായത് എന്തോ പറഞ്ഞു. സഭ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലായിരുന്നു – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതൊന്നും പറയാന്‍ അനുവദിക്കുന്നില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. ഏഴ് – എട്ട് ദിവസമായി ഇതാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. ഇവിടെ പ്രതിപക്ഷത്തിന് ഇടമില്ല. അന്ന് പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചു. എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അനുവദിച്ചില്ല. എന്താണ് സ്പീക്കറുടെ സമീപനം എന്നെനിക്ക് അറിയില്ല. ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യപരമായ രീതിയല്ല – രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 

article-image

DSFDFSDDG

You might also like

Most Viewed