നാഗ്പൂരിൽ ബുൾഡോസർ നടപടി; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി


നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. വീടിൻ്റെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. മാർച്ച് 20ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ ടൗൺ പ്ലാനിംഗ് ആക്റ്റിന്റെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാർച്ച് 21 ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. അനധികൃത നിര്‍മാണമെന്ന് ഉറപ്പായാല്‍ ബുൾഡോസർ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല‍്കിയിരുന്നു. അതിനുശേഷമാണ് ഇന്ന് പത്തുമണിയോടെ ഇടിച്ചു നിരത്തല്‍ തുടങ്ങിയത്. ഫഹീം ഖാന്റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത വീടിന്‍റെ ഒരു ഭാഗമാണ് ഇടിച്ചു നിരത്തിയത്. നാഗ്പൂർ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജയിലിലാണ്. കലാപത്തിന് പ്രേരണയായത് ഫഹീം ഖാന്റെ പ്രസംഗമാണെന്നായിരുന്നു പൊലീസ് ആരോപണം.

article-image

aefwefad

You might also like

Most Viewed