പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലക്ക് ജ്ഞാനപീഠ പുരസ്കാരം

പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലക്ക് ജ്ഞാനപീഠ പുരസ്കാരം. 59ാമത് ജ്ഞാനപീഠ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഛത്തീസ്ഗഢിൽ ഇതാദ്യമായാണ് ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്.
88കാരനായ വിനോദ് കുമാർ ശുക്ല ചെറുകഥ, കവിത, ലേഖനം എന്നിവയുടെ രചനയിലൂടെയാണ് പ്രശസ്തനായത്. ജ്ഞാനപീഠം പുരസ്കാരം ലഭിക്കുന്ന 12ാമത്തെ ഹിന്ദി സാഹിത്യകാരനാണ് വിനോദ് കുമാർ ശുക്ല. 11 ലക്ഷം രൂപയും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും ഉൾപ്പെടുന്നതാണ് ജ്ഞാനപീഠ പുരസ്കാരം.
വളരെയധികം സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായതെന്നും ഒരിക്കലും ജ്ഞാനപീഠം പോലൊരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയൊരു പുരസ്കാരമാണ് തനിക്ക് ലഭിച്ചത്. ഇത്തരമൊരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും താൻ അവാർഡുകൾക്ക് പ്രാധാന്യം നൽകിയിരുന്നില്ല. സഹപ്രവർത്തകരിൽ ചിലർ തനിക്ക് ജ്ഞാനപീഠം പുരസ്കാരം അർഹിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ പലപ്പോഴും ഇതിന് തനിക്ക് മറുപടി പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢിൽ നിന്ന് ഒരാൾക്ക് ഇതാദ്യമായാണ് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. ഹിന്ദി സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്ന് ജ്ഞാനപീഠം സെലക്ഷൻ കമിറ്റി ചെയർമാൻ പ്രതിഭ റായ് പറഞ്ഞു.
xcvxv