പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും.

സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയുടെ എന്‍ടിപിസിയും ചേര്‍ന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോര്‍ജനിലയം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ ഇരു രാഷ്ട്രതലവൻമാരും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.

article-image

dfdsf

You might also like

Most Viewed