ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ

ടാസ്മാക്ക് ക്രമക്കേടിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. അനുമതിയില്ലാതെ പ്രതിഷേധിച്ചതോടെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. കഴിഞ്ഞയാഴ്ച ടാസ്മാക്കുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ഇഡി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് ചെന്നൈയിൽ ടാസ്മാക്ക് ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇന്ന് രാവിലെ മുതൽ ബിജെപി നേതാക്കളുടെ വീട് പോലീസ് വളയുകയും ചില നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അണ്ണാമലൈ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഡൽഹി മദ്യനയ അഴിമതിയെക്കാൾ വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
hvbgghghhkfhj