ഡൽഹിയിലെ ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു


ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ വെന്തുമരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ താൽക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താൽക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തിൽ പൊള്ളലേറ്റ നിതിൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ രണ്ട് മണിക്ക് ടെന്റിൽ തീ പടരുന്നത് ശ്യാം സിംഗ് ശ്രദ്ധിച്ചുവെന്നും, തന്നെ ഉണർത്തി, പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നിതിൻ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് ടെന്റിന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവർ തീയിൽ കുടുങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ ഭാഗമായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

article-image

gdhfgfgfg

You might also like

Most Viewed