ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 57 പേര്‍ കുടുങ്ങി

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. ബദ്രിനാഥിന് അപ്പുറം ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള മന ഗ്രാമത്തിലാണ് സംഭവം. ബിആര്‍ഒ(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ക്യാമ്പിലുണ്ടായിരുന്ന 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് സംഘങ്ങളുടെയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും സഹായത്തോടെ മറ്റ് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് വിവരം.
qaswqaesaddea