ജമ്മു കാഷ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം


ജമ്മു കാഷ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ഗ്രാമത്തിൽവച്ചാണ് സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് റൗണ്ടാണ് ഭീകരർ വെടിയുതിർത്തത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ആക്രമണത്തിൽ ആളപയമില്ലെന്നാണ് വിവരം. സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.

article-image

SAAFSADDA

You might also like

Most Viewed