ക്രിസ്ത്യൻ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം; ഹിന്ദുത്വ നേതാവ്


ക്രിസ്ത്യാനികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യണമെന്ന് ഹിന്ദുക്കൾക്ക് ആഹ്വാനവുമായി ഛത്തീസ്‌ഗഡിലെ ഹിന്ദുത്വ നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി. ഛത്തീസ്ഗഡിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ഗനക്‌പുർ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനുമാണ് ആദേശ് സോണിയുടെ ആഹ്വനം. ക്രിസ്തുമത വിശ്വാസികൾ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഹിന്ദുത്വ നേതാവിന്റെ വംശഹത്യ ആഹ്വാനം.''ക്രിസ്ത്യൻ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം, നേതാക്കളെ കൊല്ലണം. മാർച്ച് ഒന്നിന് അക്രമത്തിനായി 50,000 പേരെ അണിനിരത്തണം. ഇതിന് ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ട്.''-എന്നായിരുന്നു സമൂഹ മാധ്യമത്തിലൂടെ സോണിയുടെ ആഹ്വാനം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ക്രിസ്ത്യൻ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സോണി. കവി, ട്രെയിനർ, എഴുത്തുകാരൻ എന്നീ നിലകളിലും അറിയപ്പെടുന്നുണ്ട്. സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരസ്യമായി അപമാനിക്കണമെന്നും സോണി പറയുന്നുണ്ട്. ക്രിസ്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്നും അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയിൽ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടണമെന്നും ഇയാൾ പറയുന്നുണ്ട്. പ്രയാഗ് രാജിൽ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസംഗത്തെയും സോണി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഹിന്ദുക്കൾ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണമെന്നും ആരെയും വെറുതെ വിടരുത് എന്നുമായിരുന്നു പ്രയാഗ് രാജിൽ സരസ്വതി പ്രസംഗിച്ചത്.

article-image

asda

You might also like

Most Viewed