ആംആദ്മി പാർട്ടിക്ക് പഞ്ചാബിലും പ്രതിസന്ധി; രാജിഭീഷണി മുഴക്കി 30 എംഎൽഎമാർ രംഗത്ത്


ആംആദ്മി പാർട്ടി (എഎപി)ക്ക് പഞ്ചാബിലും പ്രതിസന്ധി. പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ മൂപ്പതോളം എംഎൽഎമാർ രാജിഭീഷണി മുഴക്കി രംഗത്തെത്തിയതാണ് എഎപിയെ പ്രതിസന്ധിയിലാക്കിയത്. മുഖ്യമന്ത്രി ഭഗവത് മാനിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് ഇത്രയും എംഎൽഎമാർ രംഗത്തെത്തിയത്. അതേസമയം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസ് പാർട്ടി ചർച്ച നടത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എഎപിയുടെ 30 ഓളം എംഎൽഎമാരുമായും ബന്ധമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതോടെ പഞ്ചാബിലെ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുകയാണ് അരവിന്ദ് കേജരിവാൾ.

2022ലെ പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 92ഉം നേടിയാണ് എഎപി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവിൽ കോൺഗ്രസിന് 18 സീറ്റും ശിരോമണി അകാലിദളിന് മൂന്ന് എംഎൽഎമാരുമുള്ളത്.

article-image

daesfsdfsds

You might also like

Most Viewed