ദില്ലി മേം ബിജെപി ആ രഹി ഹേ ‘; പോസ്റ്റര്‍ പുറത്ത് വിട്ട് ബിജെപി; ഡല്‍ഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി


27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റര്‍ പുറത്ത് വിട്ട് ബിജെപി. ഡല്‍ഹിയില്‍ ബിജെപി വരുന്നു എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അതേസമയം, ഡല്‍ഹി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചിട്ടുണ്ട്. ചരിത്ര വിജയത്തിന് ഡല്‍ഹിയെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹിയുടെ വികസനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സദ്ഭരണവും വിജയിച്ചുവെന്നും ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

article-image

്േി്ുന ്ിു

You might also like

Most Viewed