കേജരിവാളിനും സിസോദിയയ്ക്കും തോല്‍വി; ആശ്വാസമായി അതിഷിയുടെ ജയം


ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുന്‍ മന്ത്രി മനീഷ് സിസോദിയയും ബിജെപി സ്ഥാനാര്‍ഥികളോട് ദയനീയ പരാജയം ഏറ്റുവാങ്ങി. ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ കേജരിവാള്‍ 24743 വോട്ടുകള്‍ക്ക് ബിജെപിയുടെ പര്‍വേഷ് സാഹിബ് സിംഗിനോടാണ് തോറ്റത്. 2013 മുതല്‍ തുടര്‍ച്ചായി നിലനിർത്തിയ സീറ്റിലാണ് കേജരിവാള്‍ പരാജയപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കേജരിവാള്‍ ആദ്യം അധികാരത്തിലെത്തിയത്. ജംഗ്പുര മണ്ഡലത്തില്‍നിന്ന് മത്സരിച്ച മനീഷ് സിസോദിയ തര്‍വീന്ദര്‍ സിംഗ് മര്‍വായോട് 31593 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ കല്‍ക്കാജി മണ്ഡലത്തിലെ കഷ്ടിച്ചുള്ള രക്ഷപെടൽ മാത്രമാണ് എഎപിയുടെ ആശ്വാസജയം.

article-image

desadswds

You might also like

Most Viewed