ഡൽഹിയിൽ ഭരണം ഉറപ്പിച്ച് ബിജെപി
ഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടൽ പുരോഗമിക്കുമ്പോൾ ഭരണമുറപ്പിച്ച് ബിജെപി. 27 വർഷത്തിനുശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. നിലവിൽ ബി.ജെ.പി 47 സീറ്റിൽ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല.
ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു. ആം ആദ്മി പാർട്ടി തോറ്റെങ്കിലും നേതാക്കളിൽ പൊരുതി നിന്നത് മനീഷ് സിസോദിയ മാത്രം.
ദക്ഷിണ ഡൽഹിയിലെ ബിജെപി കുതിപ്പാണ് നിയമസഭയിൽ ബിജെപി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ദക്ഷിണ ഡൽഹിയിലും ആഞ്ഞടിച്ചത് ബിജെപി തരംഗം. ഡൽഹി കലാപമുണ്ടായ മേഖലകളിൽപോലും ബിജെപി മേൽക്കൈ നേടി. ബിജെപി ജയിച്ചതിന്റെ ആഘോഷത്തിലാണ് ബിജെപി ആസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് പ്രവർത്തരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ പറഞ്ഞു.
asda