വൻ ഭൂരിപക്ഷത്തിൽ അരവിന്ദ് കെജ് രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകും; മുഖ്യമന്ത്രി അതിഷി


 

ഡൽഹിയിൽ വൻ ഭൂരിപക്ഷത്തിൽ അരവിന്ദ് കെജ് രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി നേതാവും മുഖ്യമന്ത്രിയുമായ അതിഷി. ഡൽഹിയിലേത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും അതിഷി ചൂണ്ടിക്കാട്ടി. ജോലിയും ഗുണ്ടായിസവും തമ്മിലുള്ള പോരാട്ടമാണ്. കൽക്കാജി മണ്ഡലത്തിലെയും ഡൽഹിയിലെ മുഴുവൻ ജനങ്ങളും ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അതിഷി വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ സാമ്പത്തിക ശേഷിയോ അധികാരമോ ഇല്ലായിരുന്നു. ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയത്തിൽ വിജയിക്കാനാകുമെന്ന് അന്ന് ആരും കരുതിയിരിക്കില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.

article-image

WFAQQWAQWA

You might also like

Most Viewed