മധ്യപ്രദേശിലെ ശിവ്പുരിയിൽ യുദ്ധവിമാനം തകർന്നു വീണു
മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ മിറാഷ് 2000 എന്ന വിമാനമാണ് തകർന്നുവീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടത്. ശിവ്പുരി ജില്ലയിലെ ബഹ്റെത ശനി ഗ്രാമത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു.
dsaasswaswaswa