ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും


ന്യൂഡൽഹി: ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

2047ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജ്ജം വികസിപ്പിക്കേണ്ടത് നമ്മുടെ ഊർജ്ജ പരിവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യത്തിലേക്ക് സ്വകാര്യ മേഖലകളുമായുള്ള സജീവ പങ്കാളിത്തത്തിനായി, ആണവോർജ്ജ നിയമത്തിലും ആണവ നാശനഷ്ട നിയമത്തിനായുള്ള സിവിൽ ബാധ്യതയിലും ഭേദഗതികൾ കൊണ്ടുവരും.

ഗവേഷണ വികസനത്തിനായുള്ള ആണവോർജ്ജ ദൗത്യത്തിന്‍റെ ഭാഗമായി, 2033 ആകുന്പോൾ തദ്ദേശീയമായി വികസിപ്പിച്ച കുറഞ്ഞത് അഞ്ച് ചെറിയ മോഡുലാർ (ന്യൂക്ലിയർ) റിയാക്ടറുകൾ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

article-image

zvxzv

You might also like

Most Viewed