2025 ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ന്യൂഡൽഹി: 2025 ലെ ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടിരുന്നു. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയും ഒപ്പമുണ്ടായിരുന്നു സന്ദർശനം.

ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി പാര്‍ലമെന്‍റിലെത്തുന്നത് ടാബ്‌ലെറ്റുമായാണ്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നല്കിയുള്ളതാകും കേന്ദ്ര ബജറ്റെന്നാണ് സൂചന.

article-image

dsfgdfg

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed