ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നു; 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നു. രോഗ ലക്ഷണങ്ങളോടെ ബാദൽ ജില്ലയിൽ നിന്നുള്ള ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് നേരത്തെ മരണപ്പെട്ട മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ളവർക്കാണ് രോഗ ലക്ഷണങ്ങളുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗ ലക്ഷണങ്ങളോടെ 300 നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം വ്യാപിക്കുന്നതിനാൽ ബാദലിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിനായി ഗ്രാമത്തെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
asadfsdas