നടന്‍ വിശാലിനെതിരായ അപകീര്‍ത്തി പരാമർശം; മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു


നടന്‍ വിശാലിനെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് കടുത്ത പനിയാണെന്നും മൈഗ്രെയിനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.

article-image

asddsa

You might also like

Most Viewed