ഡോക്ടറുടെ കൊലപാതകം: ബംഗാൾ സർക്കാരിൻ്റെ അപ്പീലിൽ ഹൈകോടതി തിങ്കളാഴ്ച വാദം കേൾക്കും
കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈകോടതി വാദം കേള്‍ക്കും. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധിക്കെതിരെ നൽകിയ അപ്പീലില്‍ തിങ്കളാഴ്ചയാണ് വാദം. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുമോ എന്നതിലാണ് കോടതി വാദം കേൾക്കുക. അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു. സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.
asddssfssf