കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. കോൽക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതി 50000 രൂപ പിഴയും ഒടുക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനാണെന്നും കോടതി വ്യക്തമാക്കി. 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ നവംബറിലാണ് അടച്ചിട്ട കോടതിയിൽ വിചാരണ നടപടികൾ തുടങ്ങിയത്. 162 ദിവസത്തിനു ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
എന്നാൽ കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കേസിൽ പെടുത്തിയതെന്നും പ്രതി ഇന്നും കോടതിയിൽ ആവർത്തിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
qedeswrerswdeaaqw