കുംഭമേള എക്സിബിഷനിൽ ഗ്യാൻവാപി മസ്ജിദിന്‍റെ ക്ഷേത്രരൂപത്തിലുള്ള മാതൃകയും


കുംഭമേളയിലെ എക്സിബിഷനിൽ ഗ്യാൻവാപി പള്ളിയെ ക്ഷേത്രരൂപത്തിൽ കാണിക്കുന്ന മാതൃകയും. ശനിയാഴ്ച വാരണാസിയിലെ സുമേരു മഠത്തിലെ മഹന്ത് സ്വാമി നരേന്ദ്രാനന്ദ് സരസ്വതിയാണ് പ്രദർശനം അനാച്ഛാദനം ചെയ്തത്. മുകൾഭാഗം ക്ഷേത്രം പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാതൃകക്ക് ചിത്രത്തിന് പുറമേ 120 ചിത്രങ്ങൾ കൂടി പ്രദർശനത്തിലുണ്ടെന്ന് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു. ഗ്യാൻവാപി പള്ളി ക്ഷേത്ര അവശിഷ്ടങ്ങളിൽ നിർമിച്ചതാണെന്നും അത് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇത്തരമൊരു നീക്കം.

വാരണാസിയിലെ ഒരു പ്രാദേശിക കോടതിയുടെ ഉത്തരവനുസരിച്ച് 2023ൽ നടത്തിയ പള്ളിയുടെ സർവേക്കിടെയാണ് ഈ ചിത്രങ്ങൾ എടുത്തതെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെട്ടു. എന്നാൽ, സർവേക്കിടെ എടുത്ത ചിത്രങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല. സർവേ ചിത്രങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് മുമ്പാകെ വെക്കുകയും രഹസ്യസ്വഭാവമുള്ളവയെന്ന് കരുതുകയും ചെയ്തതിനാൽ അവ പ്രദർശിപ്പിക്കാനാവില്ല. പ്രദർശിപ്പിച്ച ചിത്രങ്ങൾ ഫോട്ടോഗ്രാഫി പ്രേമികൾ പകർത്തിയതാണെന്നും തരംതിരിച്ചിട്ടില്ലെന്നുമാണ് എക്സിബിഷൻ സംഘാടകർ അവകാശപ്പെടുന്നത്. ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഗ്യാൻവാപിയെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സനാതന ജനങ്ങളും (ഹിന്ദുക്കൾ) മുന്നോട്ട് വരണമെന്ന് മഹന്ത് പറഞ്ഞു. അഹിന്ദുക്കളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രങ്ങളെ "വിമോചിപ്പിക്കുന്നതിന്" സമർപ്പിച്ചിരിക്കുന്ന വാരണാസി സംഘടനയായ ശ്രീ ആദിമഹാദേവ് കാശി ധർമാലയ മുക്തി ന്യാസാണ് പ്രദർശനം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

article-image

dfdetdrwqwea

You might also like

Most Viewed