സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു
മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തതായും ശത്രക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചു. ഡോക്ടർമാർക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. നടനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുവന്ന്
അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വീട്ടിനുള്ളില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ ഏകദേശം രണ്ടരയോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.
അക്രമി നേരത്തെ വീടിനുള്ളില്‍ കയറിപ്പറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം അക്രമത്തില്‍ സെയ്ഫ് അലി ഖാന്റെ വീട്ടിലെ മൂന്ന് ജോലിക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ ഒരു വനിതാ ജോലിക്കാരിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
dszfdsdes