മഹാകുംഭമേളയ്ക്കിടെ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവലിന് ശാരീരിക അസ്വസ്ഥത
കുംഭമേളയ്ക്കിടെ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവലിന് ശാരീരിക അസ്വസ്ഥത. കനത്ത ജനത്തിരക്കാണ് ശാരീരിക അസ്വസ്ഥതയ്ക്ക് ഇടയാക്കിയതെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീൻ ഇപ്പോഴുള്ളത്.
കുംഭമേളയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്‌ച വൈകിട്ടാണ് ലോറീൻ പവൽ ജോബ്സ് പ്രയാഗ്‌രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളിൽ അവർ തിങ്കളാഴ്ച പങ്കെടുത്തിരുന്നു.
ഇതിനുമുൻപൊരിക്കലും അനുഭവിക്കാത്ത തിരക്ക് അനുഭവിച്ചതുകൊണ്ടുള്ള അസ്വസ്ഥതകളാണ് ലോറീൻ പവല്‍ കുഴഞ്ഞുവീഴാനിടയാക്കിയതെന്ന് കൈലാഷാനന്ദ് ഗിരി പറഞ്ഞു. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവർ. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവർ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴവർ തന്റെ ക്യാമ്പിൽ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്ബോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ കമല എന്ന പേര് അവർ സ്വീകരിച്ചിരുന്നു. കുംഭമേളയ്ക്കെത്തുന്നതിനുമുൻപ് ഈ മാസം 11-ന് അവർ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
aeqaddss