ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്‌രിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് എഎപിയുടെ രണ്ട് പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും.
മദ്യനയ അഴിമതി പ്രധാനതിരഞ്ഞെടുപ്പ് വിഷയമായിരുന്ന കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്നുമുള്ള എല്ലാ സീറ്റുകളും ബിജെപി തൂത്ത് വാരിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഎപിയുടെ പ്രധാനനേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകിയിരിക്കുന്നത്.
VDSDFSDS