ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രി അതിഷിക്കെതിരേ കേസ്


ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്‌ക്കെതിരേ കേസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന പരാതിയില്‍ ഡല്‍ഹി പോലീസാണ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അതേസമയം അതിഷിക്കെതിരേ കേസെടുത്തതില്‍ കടുത്ത വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കേജരിവാള്‍ രംഗത്തെത്തി. പരസ്യമായി സ്വര്‍ണവും സാരിയും വിതരണം ചെയ്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയവര്‍ക്കുമെതിരെ കേസെടുക്കാത്ത പോലീസ് മുഖ്യമന്ത്രിക്കെതിരേ കള്ളക്കേസെടുക്കുകയാണെന്ന് കേജരിവാള്‍ ആരോപിച്ചു. പോലീസിന്‍റെ ഏകപക്ഷിയമായ നടപടിക്കെതിരേ ശക്തമായി പോരാടുമെന്നും കേജരിവാള്‍ പറഞ്ഞു.

article-image

sdedfrsdrsf

You might also like

Most Viewed