ഗുജറാത്തിൽ കോസ്റ്റ് ഗാർഡിന്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം


അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നുവീണു. മൂന്നുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. കോപ്റ്ററിൽ അഞ്ചുപേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. തകർന്നുവീണതിന് പിന്നാലെ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്.

article-image

dsfsf

You might also like

Most Viewed