പ്രവാസി ഭാരതീയ സമ്മാന്‍; ഗൾഫ് മേഖലയിൽ നിന്ന് 2 പേർക്ക് പുരസ്‌കാരം


ദൽഹി

പ്രവാസി ഭാരതീയർക്കായി രാഷ്ട്രപതി നൽകി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആൻഡ് കൺസൾറ്റിങ് തുടങ്ങിയ മേഖലയിൽ മികവുതെളിയിച്ച 27 പ്രവാസി ഭാരതീയർക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

യു.എ.ഇയിലെ മലയാളി വ്യവസായി രാമകൃഷ്ണ‌ൻ ശിവസ്വാമി അയ്യർ, സൗദി അറേബ്യയിലെ സയ്യിദ് അൻവർ ഖുർഷീദ് എന്നിവരാണ് ഗൾഫ് മേഖലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനാണ് കൊല്ലം സ്വദേശിയായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ.

article-image

മെഡിക്കൽരംഗത്തെ മികവ് പരിഗണിച്ചാണ് കർണാടക സ്വദേശി ഡോ. സയ്യിദ് അൻവർ ഖുർഷിദിന് പുരസ്‌കാരം നൽകുന്നത്. ഈ മാസം എട്ട് മുതൽ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ രാഷ്ട്രപതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

You might also like

Most Viewed