ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രം


ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു. ഡൽഹിയിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു. അതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഡൽഹി, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മുക്കശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിൽ താഴെയായി.

അതിശൈത്യം കാരണം നോയിഡയിൽ 8 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലെ മിക്കിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹി കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇരുന്നൂറോളം വിമാനങ്ങൾ വൈകി. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ സ്പൈസ് ജെറ്റും ഇൻഡിഗോയും നിർദേശിച്ചു.

article-image

asasaq

You might also like

Most Viewed