മനു ഭാക്കറിനും ഡി. ഗുകേഷിനും ഉൾപ്പെടെ 4 പേർക്ക് ധ്യാൻ ചന്ദ് ഖേൽ രത്ന
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം മനു ഭാക്കർ ഉൾപ്പെടെ നാല് പേർക്ക്. മനുവിനെ കൂടാതെ ഡി ഗുകേഷ്, ഹർമൻ പ്രീത് സിംഗ്, പ്രവീണ്‍ കുമാർ എന്നിവർക്ക് പുരസ്കാരം ലഭിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന അവാർഡും ലഭിച്ചു. ജനുവരി 17 ന് പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കും.
പാരീസ് ഒളിന്പിക്സിൽ രണ്ട് മെഡലുകൾ നേടി ഷൂട്ടറാണ് മനു ഭാക്കർ. വ്യക്തിഗത, മിക്സഡ് ഡബിൾസിൽ മെഡലുകൾ നേടിയ താരം സ്വാതന്ത്ര്യാനന്തരം ഒരു ഒളിന്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യത്തെ കായികതാരമാണ്. ലോക ചെസ് ചാന്പ്യനാണ് ഡി. ഗുകേഷ്. പാരീസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിംഗായിരുന്നു. പാരീസ് പാരാലിന്പിക്സിൽ പുരുഷ ഹൈജംപിൽ സ്വർണം നേടിയ താരമാണ് പ്രവീണ്‍ കുമാർ.
xzzzxzxz