ഭാര്യയുടെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണം; കഫേ ഉടമയുടെ മരണത്തിൽ കുടുംബം
ഭാര്യയുടെ നിരന്തര പീഡനമാണ് മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങളുമായി ഡൽഹിയിൽ ജീവനൊടുക്കിയ കഫേ ഉടമയുടെ മാതാപിതാക്കൾ. 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെയാണ് ചൊവ്വാഴ്ച മോഡൽ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് പുനീത് റെക്കോർഡ് ചെയ്ത 59 മിനിറ്റ് നീളുന്ന വിഡിയോയിൽ, ഭാര്യയും അവളുടെ കുടുംബവുമാണ് തന്റെ ആത്മഹത്യക്ക് പിന്നിലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യയുടെ നിരന്തര പീഡനമാണ് മകന്റെ മരണത്തിന് വഴിയൊരുക്കിയതെന്ന് പുനീതിന്റെ പിതാവ് ത്രിലോക് നാഥ് ഖുറാന മൊഴി നൽകിയതായി നോർത്ത് വെസ്റ്റ് ഡൽഹി ഡി.സി.പി ഭിഷം സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു.
‘പുനീതിന്റെ മൊബൈൽ ഫോൺ പൊലീസിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. മരണം സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളുടെയും മൊഴി എടുക്കുന്നു. പുനീതിന്റെ ഭാര്യ മനികയുടെ കുടുംബവും മരണം സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. വിവാഹ മോചന കേസും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്’ -ഡി.സി.പി വിശദീകരിച്ചു. ഭാര്യയും അവരുടെ സഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറയുന്നു. പീഡനം ഉന്നയിച്ച് പുനീത് വിശദമായി വീഡിയോ തയാറാക്കേണ്ടി വന്നതും സഹോദരി സൂചിപ്പിച്ചു. ‘മനികയും അവരുടെ സഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി തളർത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം വിശദീകരിച്ച് പുനീത് 59 മിനിറ്റ് നീണ്ട വിഡിയോ ആണ് റെക്കോർഡ് ചെയ്തത്. ഭാര്യ അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുക വരെയുണ്ടായി’ -സഹോദരി ആരോപിക്കുന്നു
XZSXZDSZSA