മന്‍മോഹന്‍റെ മരണത്തില്‍ പോലും ഖാര്‍ഗെയും രാഹുലും രാഷ്ട്രീയം കലര്‍ത്തുന്നു: ജെ.പി. നഡ്ഡ
മന്‍മോഹന്‍റെ മരണത്തില്‍ പോലും മല്ലികാർജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസുകാര്‍ ബഹുമാനിച്ചിട്ടില്ല. മന്‍മോഹൻ പ്രധാനമന്ത്രിയായിരിക്കെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ ആളാണ് രാഹുല്‍. ഗാന്ധി കുടുംബം രാജ്യത്തെ ഒരു നേതാവിനെയും ബഹുമാനിച്ചിട്ടില്ലെന്നും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നും നഡ്ഡ വിമർശിച്ചു.
മൻമോഹൻ സിംഗിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനും സ്മാരകം നിർമിക്കുന്നതിനും പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ കോൺഗ്രസിൽ അമർഷം പുകയുന്ന സാഹചര്യത്തിലാണ് നഡ്ഡയുടെ പ്രതികരണം.
്േ്േോ്ാേൈോേ