ഇന്ത്യയിലേക്ക് വീണ്ടുമൊരു ചെസ് ലോകകിരീടം കൂടി; വനിതാ ചാമ്പ്യനായി കൊനേരു ഹംപി


ഇന്ത്യയിലേക്ക് വീണ്ടുമൊരു ചെസ് ലോകകിരീടം കൂടി. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്തോനേഷ്യൻ താരം ഐറിന്‍ ഖരിഷ്മ സുകന്ദറിനെയാണ് മുപ്പത്തേഴുകാരിയായ ഹംപി പരാജയപ്പെടുത്തിയത്. കറുത്ത കരുക്കളുമായി മത്സരം ആരംഭിച്ച ഇന്ത്യൻ താരം 8.5 പോയിന്‍റോടെയാണ് കിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ റഷ്യയുടെ പതിനെട്ടുകാരൻ താരം വൊലോദർ മുർസിനാണ് ജേതാവ്.

2019-ൽ മോസ്‌കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലും കിരീടം നേടിയിരുന്നു. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്ഥാനിൽ വെള്ളിയും നേടിയിട്ടുണ്ട്.

article-image

ോേോേോേൈ

You might also like

Most Viewed