മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൽ റെഹ്മാൻ മാക്കി പാകിസ്താനിൽ മരിച്ചു


ന്യൂഡൽഹി: മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൽ റെഹ്മാൻ മാക്കി പാകിസ്താനിൽ മരിച്ചു. ലശ്കർ-ഇ-ത്വയിബയുടെ ഡെപ്യൂട്ടി മേധാവിയായ ഹാഫിസ് അബ്ദുൽ റെഹ്മാൻ മാക്കിയാണ് വെള്ളിയാഴ്ച മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറേ ദിവസങ്ങളായി മാക്കി അസുഖം മൂലം ചികിത്സയിലാണ്. ലാഹോറിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രമേഹം മൂലം ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ഇയാൾ ഫണ്ട് നൽകിയിരുന്നുവെന്നാണ് ആരോപണം.

മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഭീകരരും ആക്രമണത്തിൽ മരിച്ചിരുന്നു. ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് 2023 ജനുവരിയിൽ യു.എൻ കസബിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

article-image

sds

You might also like

Most Viewed