മന്‍മോഹന്‍ സിംഗിന് ആദരമര്‍പ്പിച്ച് രാജ്യം


മന്‍മോഹന്‍ സിംഗിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ള പ്രമുഖർ മന്‍മോഹന്‍ സിംഗിന്‍റെ ജൻപഥിലെ മൂന്നാം നമ്പർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ആദ്യമെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ എന്നിവരും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി.നദ്ദ, രാജ്നാഥ് സിംഗ് എന്നിവരും ആദരമർ‌പ്പിക്കാനെത്തി. കൂടാതെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, പ്രകാശ് കാരാട്ട്, എം.കെ.രാഘവന്‍ എന്നിവരും വസതിയിലെത്തി.

ശനിയാഴ്ചയാണ് മന്‍മോഹന്‍ സിംഗിന്‍റെ സംസ്കാരം നടക്കുക. അദ്ദേഹത്തിന്‍റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാര സമയം നിശ്ചയിക്കുന്നത്. ശനിയാഴ്ച രാവിലെ 8.30ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.

article-image

fsvdsdssd

You might also like

Most Viewed