രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: പാര്‍ലമെന്‍റ് കവാടത്തിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
നാഗാലൻഡിൽ നിന്നുള്ള എംപി ഫാംഗ്നോൻ കൊന്യാക്കിന്‍റെ ആരോപണത്തിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ് സംരക്ഷിക്കാൻ സഭാധ്യക്ഷന്മാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ് രഹ്തർ ആവശ്യപ്പെട്ടു.
അതേ സമയം പാര്‍ലമെന്‍റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി.
fdgd