ബിജെപി-കോണ്‍ഗ്രസ് എംപിമാർ നേർക്കുനേർ; പാർലമെന്‍റ് വളപ്പിൽ വൻ പ്രതിഷേധം


അംബേദ്കർ വിവാദത്തിൽ പാർലമെന്‍റ് വളപ്പിൽ ബിജെപി-കോണ്‍ഗ്രസ് എംപിമാരുടെ വൻ പ്രതിഷേധം. അംബേദ്കർ വിഷയത്തിൽ ഗാന്ധി കുടുംബം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്‍റിന്‍റെ പ്രധാന കവാടത്തിൽ പ്രതിഷേധം ആരംഭിച്ചത്. അംബേദ്കറെ സ്ഥിരമായി അധിക്ഷേപിക്കുന്നത് ഗാന്ധി കുടുംബമാണെന്ന് ആരോപിച്ചാണ് ബിജെപി എംപിമാരുടെ നേതൃത്വത്തിൽ എൻഡിഎ പ്രതിഷേധിച്ചത്.

ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപിമാർ അംബേദ്കറുടെ ചിത്രം ഉൾപ്പെടെ പ്ലക്കാർഡുകളുമായി പാർലമെന്‍റ് വളപ്പിലെത്തി പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് എംപിമാർ ബിജെപി എംപിമാർക്കുസമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പാർലമെന്‍റിലേക്ക് പോകാനെത്തിയ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാർ കൈയേറ്റം ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാർലമെന്‍റിലേക്ക് കടക്കുന്നതിനിടെ രാഹുലിനെയും ഖാർഗെയും പ്രിയങ്കയെയും ബിജെപി എംപിമാർ തടയുകയും പിന്നീട് പിടിച്ചു തള്ളുകയുമായിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ബിജെപി എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധങ്ങളെ തുടർന്നു ഇരുസഭകളും ഇന്ന് രണ്ട് വരെ നിർത്തിവച്ചു.

article-image

aqerwefrd

You might also like

Most Viewed