ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍' ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 129-ാം ഭേദഗതി എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നു എന്ന് മന്ത്രി അറിയിച്ചു. രണ്ട് ഭാഗങ്ങളായാണ് ബില്‍ അവതരണം.ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിനാണ് ആദ്യ ബില്‍. ജമ്മു കാഷ്മീര്‍, ഡല്‍ഹി അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ഇതേ തെരഞ്ഞെടുപ്പ് തന്നെ ബാധകമാക്കുന്നതാണ് രണ്ടാമത്തെ ബില്‍. 2034 മുതല്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബില്‍ സംയുക്ത പാര്‍ലമെന്‍റ് സമിതിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്‍ ഭരണഘടനാവിരുദ്ധമെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ബില്‍ ആണിതെന്ന് സ്പീക്കര്‍ ന്യായീകരിച്ചു.
്ോേോേ്ിോേ്ി