സത്യം പറയുന്നവരെ നിശബ്ദമാക്കാൻ ശ്രമം; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ്


രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെയും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവിനെയും ഇംപീച്ച്‌ ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നവരെ നിശബ്ദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നിട്ടും അവർ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് നയം ജനങ്ങൾ കാണുന്നുണ്ടെന്നും യോഗി മുംബൈയിലെ ഒരു യോഗത്തിൽ പറഞ്ഞു.

ഒരു ഏകീകൃത സിവിൽ കോഡ് വേണമെന്നും ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും എന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞത്. ഒരു വ്യക്തി തന്‍റെ അഭിപ്രായങ്ങൾ പറഞ്ഞാൽ അതിൽ എന്ത് കുറ്റമാണുള്ളത്. ലോകമെമ്പാടും ഭൂരിപക്ഷ സമുദായം പറയുന്നതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യസഭാ അധ്യക്ഷനെന്ന നിലയിൽ പക്ഷപാതപരമായാണ് ജഗ്ദീപ് ധൻകർ പ്രവർത്തിക്കുന്നത്. ഒരു കർഷകന്‍റെ മകൻ എങ്ങനെ ഈ നിലയിൽ എത്തിയെന്നതാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. ഒരു ജഡ്ജിയെന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ആരെങ്കിലും സത്യം പറഞ്ഞാൽ എന്തിനാണ് ഇംപീച്ച്‌ ചെയ്യാൻ ശ്രമിക്കുന്നതെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു.

article-image

aswasdades

You might also like

Most Viewed