സവർക്കർക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ്
വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ 17 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയിൽ സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് അഡീഷണൽ സിജെഎം അലോക് വർമ്മ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊളോണിയൽ ഗവൺമെൻ്റിൽ നിന്ന് പെൻഷൻ വാങ്ങുന്ന ഒരു ബ്രിട്ടീഷ് സേവകൻ എന്നാണ് സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. തൻ്റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എംപി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുൽഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്.
ASADSADSAQSW