അല്ലു അര്‍ജുന്‍ അറസ്റ്റില്‍


പുഷ്പ ടൂ സിനിമയുടെ റിലീസിനിടെ സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടനെ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍സുഖ്‌നഗര്‍ സ്വദേശി രേവതിക്ക് (39) ജീവന്‍ നഷ്ടമായത്.

article-image

aeswaeqws

You might also like

Most Viewed