റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ വ്യാജ ബോംബ് ഭീഷണി


റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത് എന്നാണ് വിവരം. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 16നും റിസർവ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.

അതേസമയം, ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉണ്ടായി. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജ ഭീഷണി ഉയർന്നിരിക്കുന്നത്.

article-image

Aadsdsvg

You might also like

Most Viewed